G7 ഉച്ചകോടി; ദരിദ്രരാജ്യങ്ങൾക്ക് 100 കോടി വാക്സിൻ അടുത്ത വർഷത്തിനകം

ദരിദ്രരാജ്യങ്ങൾക്കു കൊവിഡ് വാക്സിൻ സഹായം പ്രഖ്യാപിച്ചും ചൈനയിൽ നിലവിലുള്ള നിർബന്ധിത സേവനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനാധിപത്യ രാഷ്ട്രങ്ങളിലെ നേതാക്കൾ G7 ഉച്ചകോടിയിൽ അഭിപ്രായ രൂപീകരണവും നടത്തി. ബഹുരാഷ്ട്ര കമ്പനികളിൽനിന്നു ന്യായമായ നികുതി ഈടാക്കാനും കാലാവസ്ഥാമാറ്റം പ്രതിരോധിക്കാനും നടപടികളുണ്ടാകും.
ആഗോള ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ ‘‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിക്കു ബദലായി ആഫ്രിക്കയിലും ഏഷ്യയിലും അടിസ്ഥാനസൗകര്യവികസനത്തിനായുള്ള നിക്ഷേപ പദ്ധതികളും ജി7 ഉച്ചകോടി പ്രഖ്യാപിച്ചു. ദരിദ്രരാജ്യങ്ങൾക്കായി ജി7 രാഷ്ട്രങ്ങൾ അടുത്ത വർഷത്തിനകം 100 കോടി വാക്സിൻ സംഭാവന നൽകുമെന്നു കാർബിസ് ബേയിൽ നടത്തിയ മാധ്യമസമ്മേളനത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. ലോകമെമ്പാടുമായി 4 കോടി പെൺകുട്ടികൾക്കു കൂടി വിദ്യാഭ്യാസം ഉറപ്പാക്കാൻ ശ്രമം നടത്തുമെന്നും ധാരണയായി.
അതേസമയം, ജി7 പ്രഖ്യാപനം തുടക്കം മാത്രമേ ആകുന്നുള്ളൂവെന്നും വാക്സിൻ ഉറപ്പാക്കുന്നതിൽ സമ്പന്നരാഷ്ട്രങ്ങൾ ഇനിയും പലതും ചെയ്യാനുണ്ടെന്നും രാജ്യാന്തര നാണ്യനിധി മേധാവി ക്രിസ്റ്റലിന ജോർജീവയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനവും അഭിപ്രായപ്പെട്ടു.
Story Highlights: G7 summit ends: Commitment on vaccines, climate change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here