തടി കുറയ്ക്കാൻ മസാല ഓട്സ്

പ്രമേഹ രോഗികൾക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കൊളസ്‌ട്രോൾ കൂടുതലുള്ളവർക്കും ഒരു പോലെ കഴിക്കാൻ പറ്റുന്ന ആരോഗ്യപ്രദമായ ഒരു വിഭവമാണ് മസാല ഓട്സ്. ധാരാളം പച്ചക്കറികൾ അടങ്ങിയതിനാൽ പോഷകഗുണങ്ങളും ഏറെയാണ്. വേഗത്തിൽ തയാർക്കാൻ കഴിയുന്ന ഒരു വിഭവം കൂടിയാണിത്.
ചേരുവകൾ
ഓട്സ് – 1 കപ്പ്
ബദാം – രണ്ട് ടേബിൾസ്പൂൺ
കപ്പലണ്ടി – 2 ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – 2 ടേബിൾ സ്പൂൺ
നെയ്യ് – ഒരു ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
സവാള-1
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഗരംമസാല – കാൽ ടീ സ്പൂൺ
കാരറ്റ് – 1
തക്കാളി – 1
ബീൻസ് – 10
ഗ്രീൻപീസ് വേവിച്ചത് – കാൽ കപ്പ്
കാപ്സിക്കം – 1
മല്ലിയില – ഒരു പിടി
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാനിൽ എണ്ണയൊഴിച്ച് ചെറുതായി അരിഞ്ഞ ബദാം, കപ്പലണ്ടി, ഉണക്കമുന്തിരി എന്നിവ നന്നായി വറുത്തെടുക്കുക.
ഇതേ പാത്രത്തിൽ നെയ്യ് ചൂടാക്കുക. അര ടീസ്പൂൺ ജീരകം ചേർത്ത് മൂപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക.
പച്ച മണം മാറുമ്പോൾ മസാലപ്പൊടികൾ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചക്കറികൾ ചേർത്ത് വഴറ്റുക.
എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കഴിഞ്ഞ് മൂന്ന് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക.
പച്ചക്കറികൾ വേവുന്നത് വരെ 5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ഓട്സ് ചേർത്ത് നന്നയി ഇളക്കി യോജിപ്പിക്കുക.
ഓട്സ് നന്നയി വെന്തു കുറുകിവരുമ്പോൾ തീ ഓഫ് ചെയ്‌ത ശേഷം വറുത്ത് വെച്ചിരിക്കുന്ന നട്സും മല്ലിയിലയും വിതറുക.
മസാല ഓട്സ് തയാർ, ചൂടോടെ കഴിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here