Advertisement

കൊവിഡ് പിടിപെടുമോ എന്ന് പേടിയുണ്ട്: ലയണൽ മെസി

June 14, 2021
Google News 2 minutes Read
Messi worrying contracting COVID

ബ്രസീലിൽ കോപ്പ അമേരിക്ക കളിക്കുന്നത് വഴി കൊവിഡ് പിടിപെടുമോ എന്ന് പേടിയുണ്ടെന്ന് അർജൻ്റൈൻ ഇതിഹാസ താരം ലയണൽ മെസി. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ബൊളീവിയ, കൊളംബിയ, വെനിസ്വേല എന്നീ ടീമുകളിലെ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെസിയുടെ പ്രതികരണം. നാളെയാണ് അർജൻ്റീനയുടെ ആദ്യ മത്സരം.

“എല്ലാവർക്കും കൊവിഡ് ബാധിക്കുമെന്ന റിസ്ക് ഉണ്ട്. അത് ഞങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഞങ്ങൾ കരുതലോടെ ഇരിക്കുകയാണ്. പക്ഷേ, അതത്ര എളുപ്പമല്ല. ആർക്കും കൊവിഡ് പിടിപെടാതിരിക്കാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യും. പക്ഷേ, അതൊക്കെ പൂർണമായും അവരവരിൽ നിക്ഷിപ്തമാണ്.”- മെസി പറഞ്ഞു.

ഗ്രൂപ്പ് ബിയിൽ കരുത്തരായ ചിലിയെയാണ് അർജൻ്റീനതങ്ങളുടെ ആദ്യ മത്സരത്തിൽ നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് റിയോ ഡീ ജനീറോയിലെ നിൽറ്റൻ സാൻ്റോസ് സ്റ്റേഡിയത്തിലാണ് മത്സരം. ചിരവൈരികളായ ബ്രസീൽ ആദ്യ കളിയിൽ വെനിസ്വേലയെ മടക്കമില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയതുകൊണ്ട് തന്നെ അർജൻ്റീനയക്ക് ജയത്തോടെ തുടങ്ങേണ്ടതുണ്ട്.

Story Highlights: Lionel Messi confesses to worrying about contracting COVID

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here