Advertisement

‘കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ല’: മദ്രാസ് ഹൈക്കോടതി

June 14, 2021
Google News 1 minute Read

കൊവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത് മരിച്ചവരുടെ കുടുംബത്തോട് ചെയ്യുന്ന നീതികേടാകും. കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

കൊവിഡ് മരണം സംബന്ധിച്ച വിവരങ്ങള്‍ക്കായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 28നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കൃത്യമായ തയാറെടുപ്പുകള്‍ വേണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

Story Highlights: madras high court, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here