മച്ചാട് മരംമുറിയിൽ ഗുരുതര വീഴ്ച: സർക്കാർ ഉത്തരവ് റദ്ദാക്കിയിട്ടും പാസ് അനുവദിച്ചു; രേഖകൾ ട്വന്റിഫോറിന്
തൃശൂരിൽ മരംമുറിക്കാൻ പാസുകൾ അനുവദിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. വിവാദ ഉത്തരവ് റദ്ദാക്കിയതിന് ശേഷവും മച്ചാട് റെയ്ഞ്ചിന് കീഴിൽ മരംമുറിക്കാൻ പാസ് അനുവദിച്ചുകൊടുത്തു. ഉത്തരവ് റദ്ദാക്കിയ ഫെബ്രുവരി രണ്ടിന് ശേഷം, ഫെബ്രുവരി നാലിന് മരംമുറിക്കാൻ പാസ് അനുവദിച്ചതിന്റെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു.
വിവാദ ഉത്തരവ് മറയാക്കിക്കൊണ്ട് തൃശൂരിലും ഗുരുതരമായ മരംകൊള്ള നടന്നതായാണ് വനംവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. ഫെബ്രുവരി നാലിന് മച്ചാട് റെയ്ഞ്ചിൽ നിന്നും ഒപ്പിട്ടുനൽകിയ പാസിന്റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിക്കുന്നതിനാണ് ഈ അനുമതി.
മച്ചാട് റെയ്ഞ്ചിലെ ഇളനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ഫാത്തിമ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഈ പാസ് അനുവദിച്ചിരിക്കുന്നത്. തൃശൂരിലെ മൂന്ന് റെയ്ഞ്ചുകൾ കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള മരംമുറി നടന്നെന്ന വനംവകുപ്പിന്റെ കണ്ടെത്തലിന് പിന്നാലെയാണ് ഉത്തരവ് റദ്ദാക്കിയിട്ടും പാസ് അനുവദിച്ച് നൽകിയത്.
Story Highlights: wood roberry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here