Advertisement

കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കും : എഡിജിപി എസ് ശ്രീജിത്ത്

June 15, 2021
Google News 2 minutes Read
adgp declares probe on all tree cutting

കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അതിനായി പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്നും എഡിജിപി അറിയിച്ചു. മരം മുറിക്കൽ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നതലതല അന്വേഷണ സംഘം തൃശൂർ പൊലീസ് അക്കാഡമിയിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

മരം മുറിക്കലുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ പൊലീസ് കൺട്രോൾ റൂം തുറന്നു. പൊലീസ്, വനം വകുപ്പ് എന്നിവർ സംയുക്തമായാണ് കൺട്രോൾ റൂം തുറന്നത്. മരം മുറിക്കൽ സംബന്ധിച്ച പരാതികൾ ഇമെയിൽ മുഖേന സ്വീകരിക്കും. മുട്ടിൽ മരംമുറിക്കൽ കേസ് പൊലീസ്, വനം, വിജിലൻസ് ഉദ്യോഗസ്ഥർ സംയുക്തമായി അന്വേഷിക്കും. നിലവിലെ വനംവകുപ്പിന്റെ അന്വേഷണം സമാന്തരമായി തുടരാനും യോഗത്തിൽ തീരുമാനമായി.

അതേസമയം, അന്വേഷണസംഘം നാളെ വയനാട് മുട്ടിൽ സന്ദർശിക്കും. അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനാണ്.

Story Highlights: adgp declares probe on all tree cutting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here