അസമിൽ കുടങ്ങിക്കിടന്ന ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

അസമിൽ കുടങ്ങിക്കിടന്ന ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് മരിച്ചത്. ശ്രീറാം ട്രാവൽസിലെ ജീവനക്കാരനായ ഇയാൾ ബസിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്ത് ഉൾപ്പെടെയുള്ള ടൂറിസ്റ്റ് ബസ് ജീവനക്കാർ. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിലെത്താനാകാതെ അഭിജിത്തും സംഘവും അസമിൽ കുടുങ്ങുകയായിരുന്നു. മടങ്ങിവരാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു അഭിജിത്ത്. കേരളത്തിൽ നിന്നും പോയ നിരവധി ബസുകൾ അസമിലും ബംഗാളിലും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം തൃശൂരിൽ നിന്നുളള ബസ് ഡ്രൈവറായ നജീബ് എന്ന യുവാവ് ബംഗാളിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.
കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് ടൂറിസ്റ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർവീസ് നടത്തിയത്. അസമിലും ബംഗാളിലുമായി 495 സ്വകാര്യ ടൂറിസ്റ്റ് ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്.
Story Highlights: bus employee suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here