Advertisement

അദാനി വിവാദത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്

June 15, 2021
Google News 0 minutes Read

അദാനിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ കേന്ദ്രസർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ്. നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് അദാനി ഗ്രൂപ്പിൽ നിക്ഷേപമുള്ള മൂന്ന് വിദേശ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന നടപടിയിൽ വ്യക്​തത വേണമെന്നാണ്​ കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസ്​ വക്​താവ്​ ഗൗരവ്​ വല്ലഭാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. കഴിഞ്ഞ വർഷം അദാനി ഗ്രൂപ്പിൽ 95 ശതമാനം നിക്ഷേപം നടത്തിയ​ വിദേശ കമ്പനികളുമായി ബന്ധപ്പെട്ട്​ ഉണ്ടായ വിവാദത്തിൽ സർക്കാർ പ്രതികരിക്കണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു.

“എൻ‌.എസ്‌.ഡി‌.എല്ലും ധനമന്ത്രാലയവും അവരുടെ നിശബ്ദത ലംഘിച്ച് സത്യവുമായി പുറത്തുവരണമെന്ന്” വല്ലഭ് ആവശ്യപ്പെട്ടു.

അ​ൽ​ബു​ല ഇ​ൻ​വെ​സ്​റ്റ്​​​മെ​ൻ റ്​ ​ഫ​ണ്ട്, ക്രെ​സ്​​റ്റ്​​ ഫ​ണ്ട്, എ.​പി.​എം.​എ​സ്​ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട്​ എ​ന്നീ മൂന്ന് സ്ഥാ​പ​ന​ങ്ങ​​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചുവെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത്​ വന്നത്​​. ഇ​തോ​ടെ​ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ​ഴ​യ ഓ​ഹ​രി​ക​ൾ വിൽക്കാനോ പുതിയത് വാങ്ങാനോ കഴിയില്ല. മൗറീഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനികൾക്ക് ഒരേ വിലാസമാണെന്നും വെബ്സൈറ്റുകൾ ഇല്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ ഇക്കാര്യം നിഷേധിച്ച്​ അദാനീ ഗ്രൂപ്പ് രംഗത്തെത്തുകയും ചെയ്തു. നാഷണൽ സെക്യൂരിസിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ്​ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് തങ്ങളെ അറിയിച്ചുവെന്നായിരുന്നു അദാനി ഗ്രൂപ്പിൻറെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here