Advertisement

കൈയില്‍ വെറുതെയിരിക്കുന്ന സ്മാര്‍ട്ട് ഫോണോ ലാപ്‌ടോപ്പോ ഉണ്ടോ? ചോദ്യവുമായി മമ്മൂട്ടി

June 15, 2021
Google News 2 minutes Read
mammooty online class

സംസ്ഥാനത്ത് ഡിജിറ്റല്‍ പഠന ഉപകരണങ്ങള്‍ ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നടന്‍ മമ്മൂട്ടി നേതൃത്വത്തില്‍ പദ്ധതി. വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ആളുകള്‍ ഇത്തരം ഉപകരണങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായി ‘വിദ്യാമൃതം’ പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പദ്ധതിയുടെ വിശദാംശങ്ങള്‍ അദ്ദേഹം അറിയിച്ചു.

‘സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.’മമ്മൂട്ടി പറഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായകരമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് കവറിലാക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആന്‍ഡ് സേഫ്’ കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൊടുത്താല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്. ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കും. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നഷാണലിന്റെ പിന്തുണയോടെയാണ് പദ്ധതി. കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉള്ളവരെയും ആരോഗ്യ പ്രശ്‌നം ഉള്ള ദാതാക്കളേയും ഫാന്‍സ് അംഗങ്ങള്‍ സഹായിക്കും. പ്രസ്തുത വീടുകളില്‍ എത്തി ഉപകരണങ്ങള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ക്ക് അംഗങ്ങള്‍ സഹായിക്കും.

ലഭിക്കുന്ന മൊബൈലുകള്‍ക്ക് കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ പങ്കെടുക്കാനോ സംശയങ്ങള്‍ക്കോ അനൂപ് +919961900522, അരുണ്‍ +917034634369, ഷാനവാസ് +919447991144, വിനോദ്+919446877131, അന്‍ഷാദ് +918891155911, ഹമീദ് +919946300800 എന്നിവരെ എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാം.

ആദിവാസി മേഖലകളില്‍ നിന്നും നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നുമായി നൂറു കണക്കിന് അഭ്യര്‍ത്ഥനകള്‍ ഇതിനോടകം കെയര്‍ ആന്‍ഡ് ഷെയറിനു ലഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തിര പ്രാധാന്യത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്.

Story Highlights: mamootty, online class

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here