Advertisement

ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ ഇനി ആർ.ടി.പി.സി.ആർ പരിശോധന വേണ്ട

June 15, 2021
Google News 1 minute Read

ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്ക് ഇനി ആർടി-പിസിആർ പരിശോധന ആവശ്യമില്ല. സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് ആർടി-പിസിആർ പരിശോധന ആവശ്യമില്ലെന്ന് ഹിമാചൽ പ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കൊറോണ കർഫ്യൂ വൈകുന്നേരം 5 മുതൽ പുലർച്ചെ 5 വരെ തുടരും.

കടകൾ രാവിലെ ഒൻപത് മുതൽ വൈകുനേരം അഞ്ചു വരെ തുറക്കാം. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ കടകൾ അടച്ചിടും.

കൂടാതെ 50 ശതമാനം യാത്രക്കാരുമായി അന്തർസംസ്​ഥാന പൊതുഗതാഗതവും അനുവദിക്കും. ഇത് നാട്ടുകാരുടെയും സഞ്ചാരികളുടെയും യാത്ര സുഗമമാക്കുമെന്നാണ്​ പ്രതീക്ഷ.

സംസ്ഥാനത്ത് സുരക്ഷിതമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻെറ ഭാഗമായി വിനോദ സഞ്ചാരികൾ കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹോട്ടലുകൾക്ക് സർക്കാർ നിർദേശം നൽകി. ടൂറിസം വകുപ്പും ആഭ്യന്തര മന്ത്രാലയവും പുറപ്പെടുവിച്ച ശുചിത്വ മാർഗനിർദേശങ്ങൾ ഹോട്ടലുകൾ കർശനമായി പാലിക്കണം.

ഹോട്ടൽ പരിസരത്തുള്ള ജിമ്മുകളും ഓഡിറ്റോറിയങ്ങളും നീന്തൽക്കുളങ്ങളും തുറക്കാനുള്ള അനുമതി നൽകിയിട്ടില്ല. സർക്കാർ ഉത്തരവ്​ പ്രകാരം സഞ്ചാരികൾക്ക്​ ഇനി അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളായ ഷിംല, മണാലി, സ്​പിതി വാലി പോലുള്ള സ്​ഥലങ്ങളിലേക്ക്​ കൊവിഡ്​ നെഗറ്റീവ്​ ​ സർട്ടിഫിക്കറ്റ്​ ഇല്ലാതെ തന്നെ യാത്ര ചെയ്യാനാകും.

അതേസമയം, മണാലി വഴി​ ലഡാക്കിലേക്ക്​ പോകാൻ ഉദ്ദേശിക്കുന്നവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്​. 96 മണിക്കൂറിനുള്ളിൽ എടുത്ത ഫലമാണ്​ വേണ്ടത്​. അതിന്​ പുറമെ അതിർത്തിയിൽ ആൻറിജൻ പരിശോധനയും ഉണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here