Advertisement

പട്ടയഭൂമിയിലെ മരം മുറിക്കല്‍; പുതിയ ഉത്തരവ് വൈകിയേക്കും

June 15, 2021
Google News 0 minutes Read
wood cutting

പട്ടയഭൂമിയിലെ മരം മുറിക്കലിലെ പുതിയ ഉത്തരവ് ധൃതിപിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനം. വീണ്ടും സര്‍വകക്ഷി യോഗം വിളിക്കാനാണ് ആലോചന. നിയമ വകുപ്പിന്റെ ഉപദേശം തേടും. വിശദമായ പരിശോധനയ്ക്ക് ശേഷമേ പുതിയ ഉത്തരവ് ഉണ്ടാകൂ.

1960ലെ ഭൂപതിവ് ചട്ടമനുസരിച്ച് മരം മുറിക്കാനുള്ള ഉത്തരവാണ് പ്രശ്‌നത്തിലായത്. പുതിയ ഉത്തരവിന് സാവകാശം വേണമെന്നും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിനോടും അഭിപ്രായം ആരായും. ഇപ്പോഴുള്ള ഉത്തരവ് അവ്യക്തയുണ്ട്. ഇനിയുള്ള ഉത്തരവില്‍ അവ്യക്ത നീക്കി നിയമനടപടികള്‍ക്ക് വിധേയമാകാത്ത ഉത്തരവ് ഇറക്കാനാണ് നീക്കം. ചട്ട ഭേദഗതിയും റവന്യൂ വകുപ്പ് ആലോചിക്കുന്നുണ്ട്.

ഉത്തരവ് ബാധിക്കുന്നവരുമായും ചര്‍ച്ച നടത്തും. മൂന്ന് തരത്തില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ ആണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പട്ടയം ലഭിച്ചതിന് ശേഷം നട്ടുവളര്‍ത്തിയത്, മുളച്ചുവന്നത്, ഫീസടച്ച് റിസര്‍വാക്കിയ മരങ്ങള്‍ എന്നിവയാണവ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here