മുട്ടില്‍ മരംമുറിക്കല്‍; മേപ്പാടി ഫോറസ്റ്റ് ഓഫിസറുടെ മൊഴിയെടുത്തു

മുട്ടില്‍ മരംകൊള്ളയില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ടി സാജനെതിരായ പരാതിയില്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സമീറിന്റെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് അഡിഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫ് രാജേഷ് രവീന്ദ്രന് മുന്നിലാണ് സമീറിന്റെ മൊഴി രേഖപ്പെടുത്തിയത്.
മുട്ടില്‍ മരംമുറിക്കല്‍ കേസുമായി ബന്ധപ്പെട്ട് അട്ടിമറി ശ്രമം നടക്കുന്നുണ്ടെന്ന് ആദ്യം പരാതിപ്പെട്ട ഉദ്യോഗസ്ഥനാണ് സമീര്‍. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ടി സാജന്‍ മുട്ടില്‍ മരംമുറിക്കല്‍ കേസ് അന്വേഷിക്കാന്‍ വേണ്ടി മേപ്പാടിയിലെ മറ്റൊരു മരംമുറിക്കല്‍ കേസില്‍ തന്നെ പെടുത്താന്‍ ശ്രമം നടത്തുന്നുവെന്നാണ് സമീറിന്റെ പരാതിയില്‍ പറയുന്നത്. ഡ്രൈവറെ കൊണ്ട് സമീറിനെതിരെ മൊഴി നല്‍കാന്‍ സാജന്‍ സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സമീറിന്റെ മൊഴി രേഖപ്പെടുത്തിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here