Advertisement

വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ; എ.എൻ രാധാകൃഷ്ണനോട് എംവി ജയരാജന്റെ മറുപടി

June 15, 2021
Google News 1 minute Read

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയുള്ള ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണന്റെ വെല്ലുവിളിക്ക് മറുപടി നൽകി എം വി ജയരാജൻ. രാധാകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങൾ പുല്ലുവില പോലും കല്പിച്ചിട്ടില്ല എന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

എം വി ജയരാജന്റെ പ്രതികരണം;
‘മുഖ്യമന്ത്രിയെ ജയിലിലടക്കുമെന്ന എ.എൻ. രാധാകൃഷ്ണന്റെ ഭീഷണിക്ക് ജനങ്ങൾ പുല്ലിന്റെ വിലപോലും കല്പിച്ചില്ല. കൊടകര കുഴൽപണ കേസും മഞ്ചേശ്വരം സ്ഥാനാർത്ഥിയെ വിലക്കെടുത്ത കേസും തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിയും ബിജെപി നേതാക്കളെ പേയിളകിയ നിലയിലെത്തിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനടക്കമുള്ള ബിജെപി നേതാക്കളുടെ പേരിലാണ് കുഴൽപണ കേസ് ഉണ്ടായിരിക്കുന്നത്.

”മുഖ്യമന്ത്രീ, അത് പിൻവലിക്കുന്നില്ലെങ്കിൽ താങ്കളെ വെറുതെ വിടില്ല” എന്നാണ് കേന്ദ്ര ഏജൻസികളെ പോക്കറ്റിലിട്ടുനടക്കുന്ന ബിജെപി നേതാവിന്റെ സ്വരം. സ്വർണ്ണക്കടത്ത്, ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയെ പതിയാക്കാൻ നടത്തിയ ശ്രമം ചീറ്റിപ്പോയി. ആ ജാള്യത മറക്കാനായിരിക്കും വീണ്ടും കേസെടുക്കാനുള്ള നീക്കം. അതൊന്നും കേരളത്തിൽ ചിലവാകില്ല.

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമലതപ്പെടുത്തിയ സി.വി. ആനന്ദബോസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് സംസ്ഥാനനേതൃത്വത്തിൽ സമ്പൂർണ അഴിച്ചുപണി വേണമെന്നാണ്. അങ്ങനെ ചെയ്താൽ രാധാകൃഷ്ണൻ ബിജെപി നേതൃത്വത്തിലുണ്ടാവുമോ? ആദ്യം സ്വന്തം സീറ്റ് നേരെയാക്കിയിട്ട് പോരേ മറ്റുള്ളവരുടെ മേലുള്ള ഈ കുതിരകയറൽ? കേന്ദ്രസർക്കാർ കയ്യിലുണ്ടെന്ന് കരുതി മുഖ്യമന്ത്രിയെ വിരട്ടാൻ വരുന്ന രാധാകൃഷ്ണനോട് പറയട്ടെ, വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ’.

Story Highlights: mv jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here