ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസീലൻഡീനു മുൻതൂക്കമെന്ന് സച്ചിൻ തെണ്ടുൽക്കർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മുൻതൂക്കം ന്യൂസീലൻഡിനെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ടെസ്റ്റ് പരമ്പര കളിച്ചതു കൊണ്ട് തന്നെ അവർക്ക് സാഹചര്യങ്ങൾ കുറേക്കൂടി പരിചിതമാണെന്നും അത് അവർക്ക് ഗുണം ചെയ്യുമെന്നും സച്ചിൻ നിരീക്ഷിച്ചു.
“ഇംഗ്ലണ്ട്-ന്യൂസീലൻഡ് പരമ്പര എപ്പോൾ തീരുമാനിച്ചതാണെന്നറിയില്ല. ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് വളരെ മുൻപ് തീരുമാനിച്ചതാണെന്ന് ഞാൻ കരുതുന്നു. അതൊരു യാദൃശ്ചികതയാവാം. ഈ പരമ്പര ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതയിൽ കണക്കാക്കുന്നില്ല. അതിനാൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം ഈ പരമ്പര കളിക്കുന്നതായിരുന്നു ഉചിതം. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു എന്നതിനാൽ ന്യൂസീലൻഡിനു നേരിയ മുൻതൂക്കമുണ്ട്. ഇന്ത്യയാവട്ടെ ഇൻട്ര സ്ക്വാഡ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ.”- സച്ചിൻ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഈ മാസം 18ന് ഇംഗ്ലണ്ടിനെ സതാംപ്ടണിലാണ് ആരംഭിക്കുക. ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
Story Highlights: New Zealand will have slight in WTC final: Sachin Tendulkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here