ഒന്‍പത് വര്‍ഷം; കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കുന്നതില്‍ സുപ്രിംകോടതി ഉത്തരവ് ഇന്ന്

കടല്‍ക്കൊലയുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള കേസ് നടപടികള്‍ അവസാനിപ്പിക്കുന്നതില്‍ സുപ്രിംകോടതി ഉത്തരവ് ഇന്ന്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഉത്തരവ് പറയുന്നത്. നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ കെട്ടിവച്ച സാഹചര്യത്തില്‍ കേസ് നടപടികള്‍ അവസാനിപ്പിക്കുമെന്ന് കോടതി കഴിഞ്ഞതവണ സൂചന നല്‍കിയിരുന്നു.
ഇരകളുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഹൈക്കോടതിയിലേക്ക് മാറ്റുന്നതിലും കോടതി നിര്‍ദേശം പുറപ്പെടുവിക്കും. തുകയുടെ വിതരണം അടക്കം കാര്യങ്ങള്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കട്ടേയെന്ന നിലപാടിലാണ് സുപ്രിംകോടതി. മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജെറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവരുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഒന്‍പത് വര്‍ഷമായി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Story Highlights: italian marines case today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here