കടൽക്കൊല കേസ്: നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് മാറ്റി

കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് സുപ്രിംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. സമയപരിമിതി കാരണമാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് വാദം കേൾക്കൽ മാറ്റിയത്. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് മൽസ്യത്തൊഴിലാളികളുടെ ആവശ്യം. സംഭവത്തിൽ പരുക്കേറ്റതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. (italian marine case update)
Read Also: കടൽക്കൊലക്കേസ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഴ് മത്സ്യത്തൊഴിലാളികൾ സുപ്രിംകോടതിയിൽ
കഴിഞ്ഞ ദിവസമാണ് മത്സ്യത്തൊഴിലാളികൾ പരമോന്നത കോടതിയെ സമീപിച്ചത്. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.
സംഭവത്തിൽ പരുക്കേറ്റതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറ്റൊരു കോടതിയിലായതിനാൽ വാദം കേൾക്കൽ മാറ്റുകയായിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചിന് സുപ്രിംകോടതി കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു. തുക വിതരണം ചെയ്യാൻ ഹൈക്കോടതിയെയും ചുമതലപ്പെടുത്തി.
Story Highlights: italian marine case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here