Advertisement

യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടം; ഫ്രാന്‍സും ജര്‍മ്മനിയും നേർക്കുനേർ

June 15, 2021
Google News 0 minutes Read

യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ് ഫുട്ബോൾ ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. രാത്രി 12:30 മുതലാണ് മത്സരം.

2018ൽ ലോകകപ്പ് ഉയർത്തിയ ആത്മവിശ്വാസത്തിൽ ഫ്രാൻസ് ഇറങ്ങുമ്പോൾ അതേ വേദിയിലേറ്റ പരാജയത്തിന്റെ ചൂടുമായാണ് ജർമ്മനി ബൂട്ടണിയുന്നത്. ജർമ്മൻ മാനേജർ ജോവാകിം ലോ പടിയിറങ്ങാൻ ഇരിക്കെ അവസാന ടൂർണമെന്റിൽ കിരീടനേട്ടമാണ് അവർ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ അഭിമാന പോരാട്ടമാണ് ജർമ്മനിക്ക്.

ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല. അതിനാൽ ജയപരാജയം പ്രവചനാതീതമാണ്. എന്നാലും കടലാസ് കണക്കിൽ മുൻതൂക്കം ഫ്രാൻസിനാണ്. ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, പോര്‍ച്ചുഗല്‍ എന്നിവര്‍ അടങ്ങുന്നതാണ് ഗ്രൂപ്പ് എഫ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here