Advertisement

ഉത്തര്‍പ്രദേശിനെ മൂന്നായി വിഭജിക്കുന്നതായി സന്ദേശം സോഷ്യല്‍ മീഡിയയില്‍; പ്രചാരണത്തിന് പിന്നില്‍ [ 24 Fact Check]

June 15, 2021
Google News 1 minute Read

ഉത്തര്‍പ്രദേശിനെ വിഭജിക്കുമെന്ന് പ്രചാരണം. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളായി വിഭജിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് സത്യമല്ല.

ഉത്തര്‍പ്രദേശ്, പൂര്‍വഞ്ചല്‍, ബുന്ദല്‍ഖണ്ഡ് എന്നിങ്ങനെ 3 ഭാഗങ്ങളായി സംസ്ഥാനത്തെ വിഭജിക്കുമെന്നാണ് പ്രചാരണം. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനം ലഖ്നൗ ആയിരിക്കും. പൂര്‍വഞ്ചലിന്റെ തലസ്ഥാനം ഗോരഖ്പുരും ബുന്ദല്‍ഖണ്ഡിന്റെ തലസ്ഥാനം പ്രയാഗ്രാജുമായിരിക്കുമെന്നും പ്രചരിച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വിഭജനം പൂര്‍ത്തിയാകുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ തയ്യാറാക്കിയെന്നുമാണ് അവകാശവാദം. ഓരോ സംസ്ഥാനത്തേയും ജില്ലകള്‍ സംബന്ധിച്ചും സന്ദേശത്തിലുണ്ട്. പൂര്‍വഞ്ചലില്‍ 23 ജില്ലകളും ബുന്ദല്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ യഥാക്രമം 17, 20 ജില്ലകളായിരിക്കുമെന്നുമാണ് പറയുന്നത്.

എന്നാല്‍ സംസ്ഥാനം വിഭജിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് വ്യാജസന്ദേശമാണെന്നും ഇത്തരം അറിയിപ്പുകള്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്നും പിഐബി ആവശ്യപ്പെട്ടു.

Story Highlights: fact check, uttar pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here