വിൻഡീസ്, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു; പ്രമുഖ താരങ്ങൾ പിന്മാറി

വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖരായ പല താരങ്ങളും ടീമിൽ നിന്ന് പിന്മാറി. ഇത് നിരാശാജനകമാണെങ്കിലും താരങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. വിൻഡീസിനും ബംഗ്ലാദേശിനുമെതിരെ അഞ്ച് വീതം ടി-20 മത്സരങ്ങളാണ് ഓസ്ട്രേലിയ കളിക്കുക.
പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‌വൽ, കെയ്ൻ റിച്ചാർഡ്സൺ, ഡാനിയൽ സാംസ്, ഝൈ റിച്ചാർഡ്സൻ, മാർകസ് സ്റ്റോയിസ് എന്നിവരാണ് പിന്മാറിയത്. കൈമിട്ടിനു പരുക്കേറ്റതിനെ തുടർന്ന് സ്റ്റീവ് സ്മിത്തും ടീമിനു പുറത്താണ്. ആഷസിനു മുൻപ് പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാനാണ് സ്മിത്തിന് വിശ്രമം അനുവദിച്ചത്.
ഓസ്ട്രേലിയൻ ടീം: ആരോൺ ഫിഞ്ച്, ആഷ്ടൺ അഗർ, വെസ് അഗർ, ജാസൻ ബെഹ്റൻഡോഫ്, അലക്സ് കാരി, ഡാൻ ക്രിസ്റ്റ്യൻ, ജോഷ് ഹെയ്സൽവുഡ്, മൊയിസസ് ഹെൻറിക്സ്, മിച്ചൽ മാർഷ്, റൈലി മെരെഡിത്ത്, ബെൻ മക്ഡെർമോട്ട്, ജോഷ് ഫിലിപ്പെ, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ആഷ്ടൺ ടേർണർ, ആൻഡ്രൂ തൈ, മാത്യു വേഡ്, ആദം സാംപ.
Story Highlights: australia team for west indies bangladesh series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here