Advertisement

ദുരൂഹത; പോസ്റ്റ്‌മോര്‍ട്ടത്തിനായി ആറ് മാസത്തിന് മുന്‍പ് മരിച്ച വൃദ്ധയുടെ മൃതദേഹം പുറത്തെടുത്തു

June 16, 2021
Google News 1 minute Read

മലപ്പുറം തിരൂര്‍ താനാളൂരില്‍ ആറ് മാസം മുന്‍പ് മരിച്ച വൃദ്ധയുടെ മൃതദേഹം പുറത്തെടുത്തു. 85 വയസുകാരി കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ പുളിക്കിയത്തിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആറ് മാസം മുന്‍പായിരുന്നു ഖബറടക്കം.

കുഞ്ഞിപാത്തുമ്മയുടെ മരണത്തില്‍ ദുരുഹത ആരോപ്പിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഇവര്‍ മരിച്ചത്. മരിക്കുന്നതിന്റെ തലേദിവസം ഇവരുടെ പേരിലുണ്ടായിരുന്ന 46 സെന്റ് ഭൂമി ഒരു ബന്ധുവിന് എഴുതിനല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് മറ്റ് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് പുനര്‍പോസ്റ്റുമോര്‍ട്ട നടപടികള്‍ ആരംഭിച്ചത്. ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന സ്ത്രീയായിരുന്നു കുഞ്ഞിപാത്തുമ്മ.

Story Highlights: deadbody, repost mortem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here