വീണ്ടും ഇസ്രയേൽ – പലസ്തീൻ ഏറ്റുമുട്ടൽ ; ഗാസയിൽ വ്യോമാക്രണം നടത്തി ഇസ്രയേൽ

അഗ്നിബലൂണുകൾ അയച്ചെന്ന് ആരോപിച്ച് ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ഗാസയില്‍നിന്ന് ബലൂണ്‍ ബോംബുകള്‍ ഉപയോഗിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ബലൂണ്‍ ബോബുകള്‍ കാരണം ഗാസ അതിര്‍ത്തിക്കടുത്ത് ഇരുപതോളം പാടങ്ങളില്‍ തീപിടിത്തമുണ്ടായിരുന്നു.
ഖാന്‍ യൂനിസിലെയും ഗാസ സിറ്റിയിലെയും ഹമാസിന്റെ സൈനിക താവളത്തിലാണ് ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. 11 ദിവസത്തെ പോരാട്ടം അവസാനിപ്പിച്ച് മേയ് 21ന് ഇരുവിഭാഗം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള ആക്രമണമാണിത്. ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Story Highlights: Israel – Palastine, “Arson Balloons”
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here