Advertisement

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ സന്ദര്‍ശിച്ച് പേരറിവാളിന്റെ മാതാവ്

June 16, 2021
Google News 1 minute Read

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ മാതാവ് അര്‍പുതമ്മാള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദര്‍ശിച്ചു. പേരറിവാളന് പരോള്‍ അനുവദിച്ചതിന് നന്ദി അറിയിക്കാനാണ് സന്ദര്‍ശനം നടത്തിയത്.

കഴിഞ്ഞമാസമാണ് പേരറിവാളന് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് അര്‍പുതമ്മാള്‍ നന്ദി അറിയിച്ചത്. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് പേരറിവാളന് പരോള്‍ ലഭിച്ചത്. ജയിലില്‍ തന്റെ മകന് വൈദ്യസഹായം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും അര്‍പുതമ്മാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഉറപ്പുകിട്ടിയതായും അവര്‍ പ്രതികരിച്ചു.

Story Highlights: rajiv gandhi murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here