രാജ്യദ്രോഹ കേസ്; ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനൽ ചർച്ചയിലെ പരാമർശം ദുർവ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും അറസ്റ്റിന് സാധ്യത ഉണ്ടെന്നും ഹർജിക്കാരി വ്യക്തമാക്കുന്നു. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ചാനൽ ചർച്ചയിലൂടെ ഐഷ സുൽത്താന ദ്വീപ് ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് ശ്രമിച്ചത്. സർക്കാരിനെതിരെ അസ്വസ്ഥതകൾ സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് ഹൈക്കോടതിയെ അറയിച്ചിട്ടുണ്ട്.
Story Highlights: Aisha Sultana , Highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here