കോപ്പ അമേരിക്ക: ബ്രസീലിന് നാളെ രണ്ടാം മത്സരം

കോപ്പ അമേരിക്കയിൽ നാളെ ബ്രസീലിന് രണ്ടാം മത്സരം. ആദ്യ മത്സരത്തിൽ വെനിസ്വേലയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ബ്രസീലിന് പെറുവാണ് നാളെ എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 5.30ന് റിയോ ഡി ജനീറോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇന്ത്യൻ സമയം 2.30ന് വെനിസ്വേലയെയും നേരിടും.
ടീമും ഫോമും പരിഗണിക്കുമ്പോൾ പെറു ബ്രസീലിന് അത്ര കരുത്തരായ എതിരാളികളല്ല. എന്നാൽ, 2019 കോപ്പയിൽ ഫൈനൽ വരെയെത്തിയ ടീമാണ് പെറു. അതുകൊണ്ട് തന്നെ പെറുവിനെ നിസ്സാരരായി കാണാനാവില്ല. എന്നാൽ, ഫൈനലിൽ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ കപ്പടിച്ചു എന്നത് ചരിത്രത്തിൻ്റെ ബാക്കിയാണ്. ഇക്കാരണം കൊണ്ടു തന്നെ ഫൈനൽ തോൽവിക്ക് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യവും പെറുവിനുണ്ടാവും. അതേസമയം, കോപ്പയിൽ തുടർച്ചയായ ഏഴ് ജയങ്ങളാണ് ഇതുവരെ ബ്രസീൽ കുറിച്ചിരിക്കുന്നത്. 2016ലാണ് നിലവിലെ ചാമ്പ്യന്മാർ അവസാനമായി പരാജയപ്പെട്ടത്. അന്ന് എതിരാളികൾ ഇതേ പെറു ആയിരുന്നു.
ഇരു ടീമുകളും അവസാന 10 വട്ടം ഏറ്റുമുട്ടിയപ്പോൾ ഏഴിലും ബ്രസീൽ തന്നെയാണ് വിജയിച്ചത്. ഒരു തവണ പെറു വിജയിച്ചു.
നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ കൊളംബിയ വെനിസ്വേലയെ നേരിടും. ഇക്വഡോറിനെതിരെ നടന്ന ആദ്യ മത്സരത്തിൽ കൊളംബിയ വിജയിച്ചിരുന്നു. അതേസമയം, വെനിസ്വേലയാവട്ടെ, ആദ്യ മത്സരത്തിൽ ബ്രസീലിനോട് കീഴടങ്ങി.
Story Highlights: copa america brazil vs peru tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here