Advertisement

മാഹാരാഷ്ട്രയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്

June 17, 2021
1 minute Read

മഹാരാഷ്ട്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. പാല്‍ഘര്‍ ജില്ലയിലെ ദഹനുവിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പാല്‍ഘര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌ഫോടന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള വീടുകള്‍ക്ക് വരെ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു.

Story Highlights: fire cracker explosion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top