Advertisement

ലക്ഷദ്വീപ് ; സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നിർത്തിവെച്ചു

June 17, 2021
Google News 1 minute Read

ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ച് ലക്ഷദ്വീപ് ഭരണകൂടം . സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കൊടി നാട്ടിയത് വിവാദമായതോടെയാണ് പിന്മാറ്റം. ലക്ഷദ്വീപ് റവന്യൂ ആക്ട് പ്രാബല്യത്തിൽ വരുന്നതിന് മുമ്പാണ് കൊടി നാട്ടിയത്.

അതേസമയം , ഭൂമി ഏറ്റെടുക്കൽ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയർന്നത്. നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കില്ലന്നാണ് ദ്വീപ് ബി ജെ പി നേതൃത്വം പറയുന്നത്. ഭൂമി പിടിച്ചെടുക്കുന്നത് സർക്കാർ നയമല്ലെന്ന് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

Story Highlights: Land acquisition In Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here