Advertisement

സീനിയർ മരങ്ങൾക്ക് പെൻഷൻ; ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’, പ്രതിവർഷം 2500 രൂപ

June 17, 2021
Google News 1 minute Read

ഹരിയാനയിൽ മരങ്ങൾക്കും പെൻഷൻ. 75 വയസ്സിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്കു പ്രതിവർഷം 2,500 രൂപ ലഭിക്കുന്ന ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. മുതിർന്ന മരങ്ങൾക്കു പൈതൃക പദവിയും നൽകും.

മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷൻ വർധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നിൽക്കുന്നത്, അവർക്കാണ് പെൻഷൻ നൽകുക. പഞ്ചായത്തിന്റെ ഭൂമിയിലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ വകയാണെങ്കിൽ പ്രിൻസിപ്പൽ, സ്വകാര്യസ്ഥലത്തെങ്കിൽ അതിന്റെ ഉടമയ്ക്കു തുക ലഭിക്കും.

മരത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ബോർഡ് സ്ഥാപിക്കാനും തണലിൽ ഇരിപ്പിടങ്ങളൊരുക്കാനും രോഗബാധ തടയാനുള്ള മരുന്നുകൾക്കും ഈ പണം ഉപയോഗിക്കാം. പൈതൃക മരങ്ങൾ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് ഒരു മാസം തടവും 500 രൂപ പിഴയുമാണ് വനം വകുപ്പു തയാറാക്കിയ കരടു ചട്ടങ്ങളിൽ നിർദേശിച്ചിട്ടുള്ളത്.

Story Highlights: Pension scheme for senior trees in Haryana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here