Advertisement

തീരദേശ നിയന്ത്രണ വിജ്ഞാപനം; ജനാഭിപ്രായം പരിഗണിച്ച്; മുഖ്യമന്ത്രി

June 17, 2021
Google News 0 minutes Read
CM's Statement violence against doctors

വിദഗ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പരാതികള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. കരട് വിജ്ഞാപനം സമിതി പരിശോധിക്കും. പൊതുജനങ്ങള്‍ക്കു മുന്നില്‍ കരട് പ്രസിദ്ധീകരിച്ച് പരാതി സ്വീകരിക്കും. ജനാഭിപ്രായം തേടി നിയമപരിധിയില്‍ നിന്ന് ഇളവുകള്‍ ഉള്‍പ്പെടെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചാവും അന്തിമ വിജ്ഞാപനം ഇറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.വി ഗോവിന്ദന്‍, റവന്യൂ മന്ത്രി കെ. രാജന്‍, ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here