കാസിരംഗയില്‍ കടുവയുടെ ജഡം; അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് വനപാലകര്‍

അസമിലെ കാസിരംഗ ദേശീയോദ്യാന – കടുവ സംരക്ഷണ കേന്ദ്രത്തിൽ വെടിയേറ്റ മുറിവുകളോടെ ഒരു കടുവയുടെ ജഡം ഇന്ന് കണ്ടെടുത്തു. പത്ത് വയസ് പ്രായം വരുന്ന ആൺ കടുവയുടേതാണ് ജഡം.
ഫോറസ്റ്റ് ഗാർഡുകൾ നടത്തിയ വെടിവയ്പിലാണ് കടുവ കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജനവാസ കേന്ദ്രത്തില്‍നിന്നും കടുവയെ അകറ്റാന്‍ ഭയപ്പെടുത്താനായി വെടിവെച്ചപ്പോള്‍ അബദ്ധത്തിൽ സംഭവിച്ച അപകടമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാവിലെ 7.10 നാണ് കരുബാരി പ്രദേശത്തെ ജാപോരിപത്തറിനടുത്ത് വനം ഉദ്യോഗസ്ഥർ കടുവയുടെ ജഡം കണ്ടെത്തിയതെന്ന് വനംവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദേശീയ ഉദ്യാനത്തിന്റെ പെരിഫറൽ ഏരിയയിലാണ് ഈ സ്ഥലം.
സമീപകാലത്ത് ദേശീയ പാര്‍ക്കില്‍ നിന്ന് കടുവയുടെ ജഡം കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. 2017ലെ സെന്‍സസ് പ്രകാരം 111 കടുവകളാണ് കാസിരംഗ കടുവ സംരക്ഷണ കേന്ദ്രത്തിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here