Advertisement

ചായയ്‌ക്കൊപ്പം നല്ല ചൂട് മസാല വട ആയാലോ

June 18, 2021
Google News 2 minutes Read

ഈ മഴക്കാലത്ത് വൈകിട്ട് ചായയ്‌ക്കൊപ്പം കൂടെ കഴിക്കാൻ രുചികരമായ മസാല വട ആയാലോ? വ്യത്യസ്‍തമായ രുചിയിലുള്ള ഈ മസാല വട എത്ര കഴിച്ചാലും മതി വരില്ല.

ചേരുവകൾ

കടല പരിപ്പ് – 1 കപ്പ്
കറുവപ്പട്ട – ചെറിയ കഷ്ണം
പച്ചമുളക് – 3എണ്ണം
വെളുത്തുള്ളി – 3 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
പെരുംജീരകം – 1 ടീസ്പൂൺ
സവാള -1 അരിഞ്ഞത്
കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്
മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്
കായപ്പൊടി – 1/8 ടീസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
എണ്ണ – വറുക്കാൻ അവിശ്യത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് മൂന്ന് മണിക്കൂർ കുതിർക്കാൻ വെക്കണം. ഒരു മിക്സിയുടെ ജാറിൽ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ തരുതരിപ്പായി അരച്ചെടുക്കുക, അതിലേക്ക് കുതിർത്ത പരിപ്പ് ചേർത്ത് അരച്ചെടുക്കുക , കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത കൂട്ടിലേക്ക് സവാള അരിഞ്ഞത്, കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേർത്ത് മിക്സ് ചെയ്‌ത് പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി എടുത്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക . രുചികരമായ മസാല വട റെഡി. ഇനി ചായയുടെ കൂടെ ആസ്വദിച്ച് കഴിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here