Advertisement

ആരാധനാലയങ്ങൾ ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ തുറക്കും; മുഖ്യമന്ത്രി

June 18, 2021
Google News 1 minute Read

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ തുറക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അടുത്ത ബുധനാഴ്ച വരെ ഇപ്പോഴത്തെ നില തുടരും. രോഗവ്യാപന തോത് കുറയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കിലും ഒരാഴ്ചക്ക് ശേഷമേ നിഗമനത്തിൽ എത്താൽ സാധിക്കൂ. അതിനനുസരിച്ച് പിന്നീട് കുറച്ച് കൂടി ഇളവുകൾ നൽകും. ആരാധനാലയങ്ങൾ പൂർണമായി അടച്ചിടുകയല്ല സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Story Highlights: Temple , Lockdown Relaxation in Kerala , CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here