ഗംഗാതീരത്തെ ശവസംസ്കാരത്തിന് സർക്കാരിന് മാർഗനിർദേശം നൽകണം: ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി

ഗംഗ നദിയുടെ തീരങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനെപ്പറ്റി സർക്കാരിനു മാർഗനിർദേശം നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി. വിഷയത്തെക്കുറിച്ചു കൃത്യമായി പഠിക്കാതെയാണു ഹർജിക്കാരന്‍ കോടതിയെ സമീപിച്ചതെന്നു ചീഫ് ജസ്റ്റിസ് സഞ്ജയ് യാദവ്, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗംഗയുടെ തീരത്തെ വിവിധ കടവുകളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതു തടയാനും അവസാനിപ്പിക്കാനും സർക്കാരിനു നിർദേശം നൽകണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഗംഗാതീരത്തെ വിവിധ ജനവിഭാഗങ്ങളുടെ സംസ്കാര ചടങ്ങുകളെക്കുറിച്ചു വിശദമായി ഗവേഷണം നടത്തിയ ശേഷം ഹർജി സമർപ്പിക്കാൻ അവസരമുണ്ടായിരിക്കുമെന്നു കോടതി പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ, കഴിഞ്ഞ മാസം യുപിയിലെ ഗാസിപുർ, പ്രയാഗ്‍രാജ്, ബല്ലിയ ജില്ലകളിൽ ഗംഗയിലൂടെ ഒഴുകി നടന്നിരുന്നു. ചില വിഭാഗങ്ങളുടെ ചടങ്ങുകളുടെ ഭാഗമായാണു മൃതദേഹങ്ങൾ ഗംഗയിലൊഴുക്കുന്നതെന്നാണു സര്‍ക്കാർ വ്യക്തമാക്കിയത്. മൃതദേഹങ്ങൾ നദിയിലൊഴുക്കുന്നതു തടയണമെന്നു സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തിനും പൊലീസിനും നിർദേശം നാക്കിയിരുന്നു.
Story Highlights: Bodies Buried along ganga River Allahabad hc dismisses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here