Advertisement

സിനിമാ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം; കരട് രേഖ തയ്യാറാക്കി

June 19, 2021
0 minutes Read
PM Narendra Modi's Portugal visit cancelled

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച്‌ സെന്‍സറിംഗ് ഏര്‍പ്പെടുത്തും.

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് കൂടിയാണ് ബില്ല്. സെന്‍സര്‍ ചെയ്ത ചിത്രം വീണ്ടും പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നത് തടഞ്ഞ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചിരുന്നു. 2000 നവംബറില്‍ ആയിരുന്നു സുപ്രീംകോടതി വിധി.

കരടിന്‍മേല്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി.ജൂലായ് രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദേശം. സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. 1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായത്, എ – പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നിങ്ങനെ രണ്ട് കാറ്റഗറികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top