വിവാദ കാർഷിക നിയമം: ചർച്ചയാകാമെന്ന സർക്കാർ നിർദേശം തള്ളി കർഷക സംഘടനകൾ

കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച് ചർച്ചയാകാമെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി കർഷകസംഘടനകൾ. നിയമങ്ങളിൽ മാറ്റമല്ല പൂർണ്ണമായി പിൻവലിക്കുകയാണ് വേണ്ടതെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് പ്രതികരിച്ചു, അതെസമയം സർക്കാരിന്റെ പുതിയ നിലപാട് ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഉടനെ യോഗം ചേരും.
നിയമത്തിൽ ഭേദതഗതിക്കായി അല്ല കർഷകസമരം ചെയ്യുന്നതെന്നും പൂർണ്ണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് പറഞ്ഞു. അതേ സമയം സമരം വീണ്ടും ശക്തമാക്കിയതിന് പിന്നാലെ സർക്കാരിന് വന്ന നിലപാട് മാറ്റം, കാര്യങ്ങൾ അനൂകൂലമാക്കാനാകുമെന്ന് വിലയിരുത്തലിലാണ് സംയുക്ത കിസാൻ മോർച്ച.
അതേസമയം , ചർച്ചയ്ക്കായി കേന്ദ്രസർക്കാരിൽ നിന്നും ഔദ്യോഗിക ക്ഷണം നൽകാതെ പ്രസ്താവനയിൽ മാത്രം കാര്യങ്ങൾ നീക്കാനാണ് സർക്കാർ ശ്രമമെന്ന വിമർശനം കർഷകർ ഉയർത്തുന്നു. കഴിഞ്ഞ ജനുവരിയിലാണ് കർഷകരും സർക്കാരും തമ്മിൽ അവസാനം ചർച്ച നടന്നത്.
Story Highlights: Farmers Protest , Central Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here