Advertisement

കളറിംഗ് കോഡും റൂട്ട് നമ്പറിങ്ങും; പുത്തന്‍ പരിഷ്കരണങ്ങളുമായി കെ.എസ്.ആർ.ടി.സി

June 19, 2021
Google News 2 minutes Read

ഓരോ മേഖലയും തിരിച്ച്‌ റൂട്ട് നമ്പറിങ്ങും, ബസുകളുടെ നിറവും പരിഷ്കരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കും. തിരുവനന്തപുരം നഗരം – നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട – താലൂക്ക് – മഞ്ഞ, നെടുമങ്ങാട് താലൂക്ക് – പച്ച, വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകള്‍ – ചുവപ്പ് എന്നിങ്ങനെയാണ് കളര്‍ കോഡിംഗ് നടത്തിയിരിക്കുന്നത്.

യാത്രക്കാര്‍ക്ക് അനായാസം മനസ്സിലാക്കുന്ന വിധത്തിലാണ് നമ്പറിംഗ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരം – 1,2,3 എന്നീ അക്കങ്ങളില്‍ തുടക്കുന്ന നമ്പറുകൾ, നെയ്യാറ്റിന്‍കര, കാട്ടാക്കട – താലൂക്ക് – 4,5 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളും, നെടുമങ്ങാട് താലുക്ക് – 6, 7 എന്നീ അക്കങ്ങളില്‍ തുടക്കുന്ന നമ്പറുകളും, വര്‍ക്കല, ചിറയിന്‍കീഴ് താലുക്കുകള്‍ – 8,9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന നമ്പറുകളുമാണ് നല്‍കിയിരിക്കുന്നത്.

കളര്‍ കോഡിംഗോടു കൂടിയ റൂട്ട് നമ്പർ സ്ഥലനാമ ബോര്‍ഡിന്റെ ഇടതു വശത്തും, പ്രസ്തുത സര്‍വ്വീസ് എത് കാറ്റഗറിയാണ് (സിറ്റി ഓര്‍ഡിനറി (CTY), സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ (CFP)) എന്ന് വ്യക്തമാക്കുന്ന കളര്‍ കോഡിങ്ങോടു കൂടിയ ചുരുക്കെഴുത്ത് സ്ഥലനാമ ബോര്‍ഡിന്റെ വലതു വശത്തും പ്രദര്‍ശിപ്പിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന ഈ സംവിധാനത്തിന് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത പരിശോധിച്ച ശേഷം ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും, സംസ്ഥാനത്ത് മുഴുവനായും ഇത് നടപ്പാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here