Advertisement

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ കൈയേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

June 19, 2021
Google News 1 minute Read
health workers

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായ കൈയേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരം സംഭവങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്.

ആരോഗ്യ പ്രവര്‍ത്തകരെ ആക്ഷേപിച്ചു കൊണ്ടുള്ള സമൂഹമാധ്യമ സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമ സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ അടക്കം ചികിത്സ പിഴവ് ആരോപിച്ച് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദിച്ചിട്ടുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Story Highlights: fir, doctors, central government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here