Advertisement

‘രമേശ് ചെന്നിത്തലയുടെ പുതിയ ചുമതലകളിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്’: താരിഖ് അൻവർ

June 19, 2021
1 minute Read

രമേശ് ചെന്നിത്തലയെ ദേശീയ നേത്യത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഗ്രൂപ്പ് നേതാക്കളുമായി ചർച്ച ചെയ്തു തന്നെയാണ് കേരളത്തിൽ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാവ് കെ വി തോമസ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി വ‍ർക്കിങ് പ്രസിഡിന്‍റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് കെ വി തോമസ് ഡൽഹിയിലെത്തിയത്. തന്നെ അറിയിക്കാതെ മാറ്റിയതിലെ അതൃപ്തി നേരത്തെ അദ്ദേഹം ഹൈക്കമാന്‍റിനെ അറിയിച്ചിരുന്നു.

Story Highlights: Tariq anwar , Ramesh chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top