ജപ്പാനിൽ തിയറ്റർ റിലീസിന് ഒരുങ്ങി ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’; റൈറ്റ്സ് വിറ്റു

ഓ.ടി.ടി. റിലീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ജപ്പാനിൽ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. ജപ്പാനിലെ ചിത്രത്തിന്റെ വിതരണാവകാശം നേരത്തെ വിറ്റു പോയിരുന്നുവെന്നും, കൊവിഡ് പ്രതിസന്ധി മൂലം റിലീസ് നീളുകയായിരുന്നുവെന്നും നിർമ്മാതാവായ ജോമോൻ ജേക്കബ് അറിയിച്ചു.
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും മുമ്പ് നീസ്ട്രീമിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം ചർച്ചയായ ആ സമയത്ത് തന്നെ അന്തർദേശീയ അന്വേഷണങ്ങൾ വന്നിരുന്നുവെന്നും ജോമോൻ വ്യക്തമാക്കി. അങ്ങനെയാണ് ചിത്രത്തിന് ജപ്പാൻ ഷാങ്ഹായ് ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ കിട്ടുന്നത്. ചില ഫിലിം ഏജന്റുകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശസ്നത്തിനു വേണ്ടി ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്ന് ജോമോൻ പറഞ്ഞു.
ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ ‘സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്’ എന്ന വിഭാഗത്തിലാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ പ്രദർശിപ്പിക്കുന്നത്. ജാപ്പനീസ് സബ്‌ടൈറ്റിലുകളോടെയാകും ചിത്രം അവിടുത്തെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുക.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തീയതി ഇത് വരെ തീരുമാനിച്ചിട്ടില്ല.
അതേസമയം നീസ്ട്രീം, ആമസോണ്‍ പ്രൈം എന്നിവ കൂടാതെ മറ്റ് എട്ട് ഒടിടി പ്ലാറ്റ്ഫോമുകളില്‍ക്കൂടി ചിത്രം നിലവില്‍ ലഭ്യമാണ്. സിനിമാപ്രനര്‍, ഫില്‍മി, ഗുഡ്ഷോ, സൈന പ്ലേ, ലൈംലൈറ്റ് മീഡിയ, കേവ്, റൂട്ട്സ് വീഡിയോ, കൂടെ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ബുക്ക് മൈ ഷോയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലും വൈകാതെ ചിത്രം എത്തും. മറ്റു ചില പ്ലാറ്റ്ഫോമുകളുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നും നിര്‍മ്മാതാവ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here