ട്വിറ്റർ ഇരുതലമൂർച്ചയുള്ള വാളാണ്: സഞ്ജയ് മഞ്ജരേക്കർ

ട്വിറ്റർ ഇരുതലമൂർച്ചയുള്ള വാൾ ആണെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. തനിക്ക് നന്മ ചെയ്തിട്ടുള്ളതിനെക്കാൾ ദോഷമാണ് ട്വിറ്റർ ചെയ്തിട്ടുള്ളത്. ഇപ്പോഴും സോഷ്യൽ മീഡിയയുടെ രീതികളെപ്പറ്റി താൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മഞ്ജരേക്കർ പറഞ്ഞു. ട്വിറ്ററിലൂടെ നടത്തിയ പരാമരശങ്ങളുടെ പേരിൽ മുൻപ് പലവട്ടം മഞ്ജരേക്കർ വിമർശിക്കപ്പെട്ടിരുന്നു.
“ട്വിറ്റർ ഒരുതലമൂർച്ചയുള്ള ഒരു വാളാണ്. ചില സമയങ്ങളിൽ അതെനിക്ക് നന്മ ചെയ്തിട്ടുണ്ട്. മറ്റ് ചില സമയങ്ങളിൽ അത്ര നന്നായി എന്നോട് പെരുമാറിയിട്ടുമില്ല. ആകെ നോക്കുമ്പോൾ ട്വിറ്റർ എനിക്ക് നന്മ ചെയ്തതിനെക്കാൾ ദോഷമാണ് ചെയ്തിട്ടുള്ളത്. എനിക്ക് ഇതുവരെ മനസ്സിലാക്കാനോ ഇണക്കാനോ കഴിയാത്ത ഒരു ഭൂതമാണ് സോസ്യൽ മീഡിയ. പല രീതികളും ഞന പരീക്ഷിച്ചു. പക്ഷേ, ഇപ്പോഴും ഞാൻ സോഷ്യൽ മീഡിയയുടെ രീതികൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.”- മഞ്ജരേക്കർ പറഞ്ഞു.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജക്കെതിരെയാണ് മഞ്ജരേക്കർ പലതവണ രംഗത്തുവന്നിട്ടുള്ളത്. ജഡേജയെ തട്ടിക്കൂട്ട് ക്രിക്കറ്റർ എന്ന് വിളിച്ചാണ് ആദ്യം അദ്ദേഹം വിവാദങ്ങളിൽ പെട്ടത്. ഇതിനെതിരെ ജഡേജയും ട്വിറ്റർ ലോകവും രംഗത്തെത്തി. ഇതിനിടെ സഹ കമൻ്റേറ്റർ ഹർഷ ഭോഗ്‌ലെയെ അപമാനിക്കുന്ന കമൻ്റുകൾ കമൻ്ററിക്കിടെ പറഞ്ഞ മഞ്ജരേക്കർ വീണ്ടും വിവാദം സൃഷ്ടിച്ചു. ഇതിനു പിന്നാലെ മഞ്ജരേക്കറെ കഴിഞ്ഞ വർഷത്തെ ഐപിഎൽ കമൻ്ററി ബോക്സിൽ നിന്ന് മാറ്റിനിർത്തി. ക്ഷമ ചോദിച്ച് മഞ്ജരേക്കർ രംഗത്തെത്തിയെങ്കിലും ബിസിസിഐ വഴങ്ങിയില്ല. ഇതിനു പിന്നാലെ, ഓസീസ് പര്യടനത്തിനുള്ള കമൻ്ററി പാനലിൽ അദ്ദേഹം ഉൾപ്പെട്ടു. അടുത്തിടെ അശ്വിൻ ലോകോത്തര ക്രിക്കറ്റർ അല്ലെന്ന് അഭിപ്രായപ്പെട്ട മുൻ താരം വീണ്ടും വിവാദങ്ങളിൽ ചാടി. ടെസ്റ്റ് മത്സരങ്ങളിൽ താൻ ജഡേജയുടെ ആരാധകനാണെന്ന് മുൻപ് നിലപാടെടുത്തിട്ടുള്ള മഞ്ജരേക്കർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തൻ്റെ ടീം പ്രഖ്യാപിച്ചപ്പോൾ ജഡേജയെ ഒഴിവാക്കിയതും ചർച്ച ആയിരുന്നു.
Story Highlights: Twitter Is A Double Edged Sword Sanjay Manjrekar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here