വിവാദങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ ബിജെപി- ആര്‍എസ്എസ് തീരുമാനം

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ ബിജെപി- ആര്‍എസ്എസ് തീരുമാനം. പരസ്യ പ്രസ്താവന ഒഴിവാക്കാനാണ് ആര്‍എസ്എസ് നിര്‍ദേശം.
താഴെത്തട്ടില്‍ വിവാദങ്ങള്‍ വിശദീകരണം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പ് തോല്‍വി പ്രാഥമികമായി യോഗം വിലയിരുത്തി. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ശ്രമം ഉണ്ടാകണമെന്നും ആര്‍എസ്എസ് അറിയിച്ചു. കേസുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സംശയത്തിന്റെ നിഴലിലാണ്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസിലും പ്രതിസന്ധിയുണ്ടായിരുന്നു. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തി. ആര്‍എസ്എസ് കൂടി നിയന്ത്രിച്ച തെരഞ്ഞെടുപ്പായതിനാല്‍ പ്രവര്‍ത്തകരോട് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ഹെലിക്കോപ്റ്ററിലും കാറിലും പോകുന്ന നേതാക്കള്‍ക്ക് ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ലെന്നും ഇവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Story Highlights: bjp, rss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here