കടയിൽ നിന്ന് വാങ്ങേണ്ട; ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഇനി വീട്ടിൽ തയാറാക്കാം

നമ്മൾ തയാറാക്കുന്ന ഏത് കറിയിലും പ്രത്യേകിച്ച് നോൺ വെജ് കറികളിൽ ആവശ്യമായി വേണ്ടി വരുന്ന ഒരു പ്രധാന ചേരുവയാണ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ഇഞ്ചി – 100 ഗ്രാം
വെളുത്തുള്ളി – 100 ഗ്രാം
ഉപ്പ് -1 ടീസ്പൂൺ
സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഈർപ്പമില്ലാതെ വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കുറച്ചു ഓയിൽ ചേർത്ത് വീണ്ടും അടിക്കുക .നന്നായി ഉണങ്ങിയ കുപ്പിയിൽ ഇത് കുറേശ്ശേ ഇട്ടു ഇടയ്ക്കിടെ കുറേശ്ശേ ഓയിൽ ഒഴിക്കുക. എല്ലാം ഇട്ടു കഴിഞ്ഞാൽ കുപ്പി ചെറുതായി കുലുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ഉണങ്ങിയ സ്പൂൺ ഉപയോഗിച്ച് വേണം എടുക്കാൻ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here