സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; കര്‍ശന നിയന്ത്രണങ്ങള്‍ തുടരും

സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അവശ്യ സര്‍വീസുകള്‍ക്കും ആരോഗ്യമേഖലക്കും മാത്രമാണ് അനുമതി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.
തിങ്കളാഴ്ച മുതല്‍ ഇളവുകളോടുള്ള നിയന്ത്രണം തുടരും. 10.22 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 115 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,948 ആയി. നിലവില്‍ നേരിടുന്ന വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി കൂടുതല്‍ ഡോസ് വാക്‌സിനും സംസ്ഥാനത്തിന് ലഭ്യമായിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here