മഹാരാഷ്ട്ര സഖ്യത്തില്‍ വിള്ളല്‍; സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്രയിലെ ശിവസേനയും എന്‍.സി.പിയുമായുള്ള സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമെന്ന് കോണ്‍ഗ്രസ്. മഹാസഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രം രൂപീകരിച്ച സംവിധാനമെന്നും സ്ഥിരം സംവിധാനമല്ലെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.
താക്കറെ ആരെ കുറിച്ചാണ് പറഞ്ഞതെന്ന് വ്യക്തമല്ലെന്ന് പട്ടോലെ പറഞ്ഞു. ബി.ജെ.പി പോലും ഒറ്റക്ക് മത്സരിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിലുള്ള പാര്‍ട്ടികള്‍ മുന്‍പ് നിയസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളും ഒറ്റക്ക് മത്സരിച്ചിട്ടുണ്ടെന്നും പട്ടോലെ പറഞ്ഞു.
” ബി.ജെ.പി യെ അധികാരത്തില്‍ നിന്നും തടയാനാണ് 2019ല്‍ മഹാ വികാസ് അഖാഡ രൂപീകരിക്കുന്നത്. ഇതൊരു സ്ഥിരം സംവിധാനമല്ല. സ്വയം ശാക്തീകരിക്കാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. കോവിഡ് ബാധിതരായവര്‍ക്ക് രക്തം, ഓക്സിജന്‍, പ്ലാസ്മ തുടങ്ങിയ സംവിധാനങ്ങള്‍ ലഭ്യമാക്കാനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്” – അദ്ദേഹം പറഞ്ഞു.
മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് മാത്രം സംസാരിക്കുന്നവരെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ ഇന്നലെ ശനിയാഴ്ച നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാമര്‍ശം.
പതിറ്റാണ്ടുകളായി എതിര്‍ ചേരികളില്‍ നിന്നിരുന്ന ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് 2019 ലാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here