ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്നലെ അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ രാത്രി തിരുവനന്തപുരം കരമന കാലടി ബന്ധുവീട്ടില്‍വെച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയുണ്ടായി. രണ്ട് ദിവസം മുന്‍പാണ് ബന്ധുവീട്ടിലെത്തിയത്. രാവിലെ മുതല്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വൈദ്യര്‍ പിന്നീട് ആശുപത്രിയില്‍ പോകാനിരിക്കെയാണ് മരിച്ചത്.
Story Highlights: Mohanan vaidyar tested covid positive
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here