പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുവെന്ന്; കെജ്‌രിവാളിന്റെ സന്ദർശനം നാളെ

അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കനിരിക്കുന്ന പൗഞ്ചാബിൽ സന്ദർശനത്തിനായി ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച അമൃത്‌സർ സന്ദർശിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദർശനമാണിത്.
അരവിന്ദ് കെജ്‌രിവാൾ നാളെ പഞ്ചാബ് സന്ദർശിക്കുമെന്നും, മാറ്റം വേണമെന്ന് പഞ്ചാബ് ആഗ്രഹിക്കുന്നുവെന്നും, ”ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.
മുൻ ഇൻസ്പെക്ടർ ജനറൽ കുൻവർ വിജയ് പാർത്തപ് സിംഗ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ ആം ആദ്മി പാർട്ടിയിൽ അംഗത്വം എടുക്കുമെന്നും അറിയിച്ചു.
മുൻ ആം ആദ്മി നേതാവ് സുഖ്‌പാൽ സിംഗ് ഖൈറയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് ഏക്താ പാർട്ടി രൂപീകരിക്കുകയും കോൺഗ്രസുമായി കൈകോർക്കാൻ തീരുമാനിച്ചതിനെത്തുടർന്നുമുണ്ടായ കനത്ത തിരിച്ചടിയായിരിക്കെയാണ് കെജ്‌രിവാളിന്റെ സന്ദർശനം.
ഈ വർഷം മാർച്ചിലായിരുന്നു കെജ്‌രിവാൾ ഇതിന് മുമ്പ് പഞ്ചാബ് സന്ദർശിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here