തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട്. ജൂണ്‍ 28വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച ശേഷമാണ് തീരുമാനം.
നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലകളെ മൂന്ന് മേഖലകളായി തിരിച്ചാണ് ഇളവുകള്‍ അനുവദിക്കുക. കൊവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന ജില്ലകളെയാണ് ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങി 11 ജില്ലകളിലായിരിക്കും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നത്.
ധര്‍മപുരി, കന്യാകുമാരി, കൃഷ്ണഗിരി, മധുര, തേനി, തെങ്കാശി, തിരുനെല്‍വേലി തുടങ്ങിയ 23 ജില്ലകളില്‍ ഏതാനും ഇളവുകള്‍ ഉണ്ടാകും. മൂന്നാം വിഭാഗത്തിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നീ നാലു ജില്ലകളിലും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏതാനും ഇളവുകള്‍ നല്‍കും.
Story Highlights: Tamil Nadu lockdown extended till June 28
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here