Advertisement

കുട്ടനാടിന്റെ വെള്ളപ്പൊക്ക ദുരിതം തീര്‍ക്കാന്‍ ഹ്രസ്വ-ദീർഘകാല പദ്ധതി വേണം: വി.ഡി സതീശന്‍

June 20, 2021
Google News 1 minute Read

കുട്ടനാടൻ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. വെളളപ്പൊക്ക ദുരിതം നീക്കാൻ ഹ്രസ്വകാല-ദീർഘകാല പദ്ധതി വേണം. സേവ് കുട്ടനാട് കൂട്ടായ്മയെ എതിര്‍ക്കേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

സമ്പൂർണ്ണ പാരിസ്ഥിതിക പഠനം നടത്തിവേണം എസി റോഡ് നവീകരണം നടപ്പിലാക്കാന്‍. കുട്ടനാടിന്റെ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ മാത്രമേ പദ്ധതി നടത്താവു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ റോഡ് നവീകരണമാണോ സർക്കാരിന്റെ മുൻഗണനയെന്നും സതീശന്‍ ചോദിച്ചു. കുട്ടനാടൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്ന് വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്.

Story Highlights: V D Satheesan , Kuttanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here