Advertisement

പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കും; യുഎപിഎ ചുമത്തും

June 21, 2021
Google News 1 minute Read

കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും.
കേസില്‍ യുഎപിഎ വകുപ്പും ചുമത്തും. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ എന്‍ഐഎ പങ്കുചേര്‍ന്നിരുന്നു. സ്‌ഫോടന വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്ത് ആയുധ പരിശീലനം നടന്നതായി അന്വേഷണ സംഘം പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഭീകര സംഘടനാ ബന്ധവും അന്വേഷണ പരിധിയിലുണ്ട്. പത്തനാപുരത്ത് പാടശേഖരത്തിനടുത്താണ് ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവ കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്നും കണ്ടെത്തിയിരുന്നു.

Story Highlights: explosives found in pathanapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here