29
Jul 2021
Thursday

നെടുമ്പാശേരിയില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

gold missing

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വിദേശത്ത് നിന്നുവന്ന മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

പുലര്‍ച്ചെ ഖത്തറില്‍ നിന്നു എത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് അനധികൃതമായി സ്വര്‍ണം കടത്തുവാന്‍ ശ്രമിച്ചത്. സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യങ്ങള്‍ അറിയുന്നതിനായി ഇയാളെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Story Highlights: nedumbassery, gold seized

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top