റസ്‌ലിംഗ് താരം ദി ഗ്രേറ്റ് ഖാലിയുടെ അമ്മ തന്ദിദേവി നിര്യാതയായി
June 21, 2021
0 minutes Read

ഡബ്‌ളിയു.ഡബ്‌ളിയു.ഇ ഇന്ത്യൻ റസ്‌ലിംഗ് താരം ദി ഗ്രേറ്റ് ഖാലിയുടെ അമ്മ തന്ദിദേവി നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ലുഥിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജിലായിരുന്നു മരണം. 75 വയസായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തന്ദി ദേവി ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ചികിത്സയിലായിരുന്നു. സംസ്‌കാരം ഖാലിയുടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ ധിരൈനിയ ഗ്രാമത്തില്‍ നടത്തും.
ദിലീപ് സിംഗ് റാണ എന്ന പ്രൊഫഷണല്‍ ഗുസ്‌തി താരമാണ് ലോകപ്രശസ്‌തമായ അമേരിക്കയിലെ ഡബ്‌ളിയു.ഡബ്‌ളിയു.ഇയില്‍ എത്തിയതോടം ദി ഗ്രേറ്റ് ഖാലി എന്നറിയപ്പെട്ടത്. 2008ല്‍ ഡബ്‌ളിയു.ഡബ്‌ളിയു.ഇ ചാമ്പ്യനായി. 2021ല്‍ ഡബ്‌ളിയു.ഡബ്‌ളിയു.ഇ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയ താരമാണ് ഖാലി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement